കൂട്ടകോപ്പിയടി; കോപ്പിയടിക്കായി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച്‌ കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. 28 മൊബൈല്‍ ഫോണുകളാണ് നാല് കോളജുകളില്‍ നിന്ന് പിടിച്ചെടുത്തത്. കോപ്പിയടി, ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു. സര്‍വകലാശാല അധികൃതര്‍ ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്നത് മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ്. കൂട്ടകോപ്പിയടി നടന്നത് ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി.നടപടി, പരീക്ഷ റദ്ദ് ചെയ്യുന്നതിനായി […]

Continue reading


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്

ന്യൂദല്‍ഹി : കേരളത്തില്‍ നിന്നുള്ള രണ്ട് എണ്ണം അടക്കം ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍ അതോറിട്ടി. ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലവുമായി എത്തുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമൂഹ മാധ്യമം വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, സൂര്യ ലാബ്(ജയ്പൂര്‍), ദല്‍ഹിയിലെ ഡോ. പി. ഭസിന്‍ പാത്ലാബ്സ് […]

Continue reading


നിരോധനം ലംഘിച്ച്‌ സമരത്തിന് ശ്രമിച്ചു; നടി ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച്‌ വി സി.കെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വിവരം നടി ഖുശ്‌ബു ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തിരുമാവളവനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാതിയില് തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന്‍ യുട്യൂബ് ചാനലിലൂടെ […]

Continue reading


വാര്‍ത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡയറി ഫാം ഉടമയില്‍ നിന്ന് പണം തട്ടി; ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഡയറിഫാമിനെതിരെ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെല്ലാവരും ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ്. – ”പരാതിക്കാരനില്‍ നിന്ന് 1.64 ലക്ഷം രൂപ തട്ടിയെടുത്തു.ഇതില്‍ 24,000 രൂപ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റില്‍ മോശമായി വാര്‍ത്തനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.”- കമ്മീഷണര്‍ പറഞ്ഞു. […]

Continue reading


നടി കങ്കണ ഝാന്‍സി റാണി ആണെങ്കില്‍, ഇവരൊക്കെ ആരാണ്?; പരിഹാസവുമായി നടന്‍ പ്രകാശ് രാജ് രം​ഗത്ത്

ബോളിവുഡ് സൂപ്പര്‍ താരം കങ്കണയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മണികര്‍ണികയില്‍ അഭിനയിച്ചതിന് ശേഷം കങ്കണ സ്വയം റാണി ലക്ഷ്മി ഭായിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് പ്രകാശ് രാജ് കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്. അതിനായി ബോളിവുഡിലെ മറ്റു താരങ്ങള്‍ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവെച്ചത്. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന്‍, അജയ് ദേവ്ഗണ്‍, വിവേക് ഒബ്രോയ് എന്നിവര്‍ ചെയ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കാണാനാവുക. ഒരേ ഒരു സിനിമയില്‍ അഭിനയിച്ചതുകൊണ്ട് […]

Continue reading


രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു: തിരുവനന്തപുരത്ത് കൂടുതല്‍ ആശങ്ക

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്. കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. രോഗ ഉറവിടം വ്യക്തമല്ല.

Continue reading


Google| ഡിജിറ്റല്‍വല്‍ക്കരണം: ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍

സാങ്കേതിക രംഗത്തെ വമ്ബന്‍ കമ്ബനിയായ ഗൂഗിള്‍ ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതല്‍ ഏഴുവരെ വര്‍ഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി. മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദര്‍ പിച്ചെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, തമിഴ്, പഞ്ചാബി എന്നീഭാഷകളിലോ മറ്റേതെങ്കിലും സ്വന്തം ഭാഷകളിലോ ഓരോ […]

Continue reading


എറണാകുളത്ത്‌ കര്‍ശന നിയന്ത്രണം; ചമ്ബക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കടകള്‍ അടപ്പിച്ചു

കൊച്ചി> ജില്ലയില് കൊവിഡ് രോഗവ്യാപനം വര്ധിച്ചതോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും കര്‍ശന നടപടികള്‍ തുടങ്ങി. എറണാകുളത്തെ ചമ്ബക്കര മാര്ക്കറ്റില് രാവിലെ പൊലീസ് മിന്നല് പരിശോധന. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്ക്കറ്റില് നിന്ന 30 ല് അധികം പേരെ കസ്റ്റഡിയില് എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള് അടപ്പിക്കുകയും ചെയ്തു. ജില്ലയില് സമ്ബര്ക്കത്തിലൂടെയുള്ള രോഗബാധ വര്ധിക്കുന്ന സാഹചര്യത്തിലാണ് മിന്നല് പരിശോധന നടത്തിയത്. ചമ്ബക്കര മാര്ക്കറ്റില് സാമൂഹിക അകലം പാലിക്കുന്നില്ല എന്ന റിപ്പോര്ട്ടിനെ തുടര്ന്നായിരുന്നു പരിശോധന. […]

Continue reading


പലവ്യഞ്​ജന വില കുതിക്കുന്നു

പത്തനംതിട്ട: പെട്രോള്‍ വില ഉയരുന്നതിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും പൊതുവിപണിയില്‍ തീവില. കോവിഡ്​ കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരുകിലോ പിരിയന്‍ മുളകിന്​ 310 വരെയായിട്ടുണ്ട്​. മല്ലി- 90, വന്‍പയര്‍- 90, ചെറുപയര്‍ -135, കടല -90, വെളിച്ചെണ്ണ- 220, പഞ്ചസാര -38, വെളുത്തുള്ളി -110 എന്നിങ്ങനെ പോകുന്നു വില. അടിക്കടിയുള്ള ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ്​​ വിലവര്‍ധനക്ക്​​ കാരണമായി വ്യാപാരികള്‍ പറയുന്നത്​. എല്ലാ പലവ്യഞ്ജ​നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്​. 

Continue reading