തമിഴ് ഹൊറര്‍ ത്രില്ലര്‍ സിന്‍ഡ്രല്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനോദ് വെങ്കിടേഷ് ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല്ല. റായ് ലക്ഷ്മി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സാക്ഷി അഗര്‍വാള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിനോവെങ്കടേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌എസ്‌ഐ പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാഞ്ചന 2 ഫെയിമിലെ അശ്വമിത്രയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Continue reading


വളര്‍ന്നുവരുന്ന നടനായ വിജയ്ക്ക് ചേരുന്നതല്ല ഇതൊന്നും; ‘സര്‍ക്കാരി’ലെ വിവാദ സീനുകള്‍ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്; തമിഴ്‌നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചത് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ തീയില്‍ വലിച്ചെറിയുന്നതടക്കമുള്ള രംഗങ്ങള്‍; ഭീഷണിയുമായി മന്ത്രി കടമ്ബൂര്‍ രാജു

ചെന്നൈ: വിജയ് നായകനായ ‘സര്‍ക്കാരി’ല്‍ നിന്ന് രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് തിമഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മന്ത്രി കടമ്ബൂര്‍ രാജുവാണ് മുന്നറിയിപ്പ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സാമ്യമുള്ള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുള്ളതാണ് അണ്ണാഡിഎംകെയെ പ്രകോപിപ്പിച്ചത്. ചിത്രത്തിലെ ‘ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രംഗങ്ങള്‍ ‘സര്‍ക്കാരി’ല്‍ നിന്നും […]

Continue reading


മമ്മൂട്ടി; ‘ഉണ്ട’ യുമായെത്തുന്നു

മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. എല്ലാക്കാലത്തും മിന്നി തിളങ്ങിയിട്ടുള്ള പൊലീസ് വേഷം മെഗാസ്റ്റാര്‍ ഒരിക്കല്‍ കൂടി അണിയുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്.  ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം […]

Continue reading


ബാഹുബലി 2 VFX മേക്കിങ് വിഡിയോ കാണാം…

ഇന്ത്യന്‍ സിനിമാ ലോകം കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ട ചിത്രമായിരുന്നു ബാഹുബലി സീരീസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ വമ്പന്‍ സെറ്റുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം വിസ്മയാവഹമായിരുന്നു.ബാഹുബലി 2ന്റെ വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോ കാണാം.  

Continue reading