കൂടെ കളിക്കാന്‍ കോറോ വേണമെന്ന് ഒഗ്ബെചെ!! ബ്ലാസ്റ്റേഴ്സില്‍ പുതിയ നീക്കങ്ങളോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിലെ ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എഫ്സി ഗോവ, ചെന്നൈയിന്‍ എഫ്സി, എടികെ, ബെംഗളൂരു എഫ്സി എന്നീ ടീമുകള്‍ക്ക് മാത്രമേ ഈ സീസണില്‍ ഇനി മത്സരച്ചൂട് ബാക്കിയുള്ളൂ. മാര്‍ച്ച് 14 കഴിയുന്നതോടെ ആറാമത് ഐഎസ്എല്ലിന് തിലശ്ശീല വീഴുകയും ചെയ്യും. എന്നാല്‍ മറ്റ് ക്ലബ്ബുകളെല്ലാം തന്നെ അടുത്ത സീസണില്‍ കുടുതല്‍ കരുത്തോടെയും ആവേശത്തോടെയും തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അടുത്ത സീസണിനായി പുതിയ തന്ത്രങ്ങള്‍ മെനയുന്നതിലും കരുക്കള്‍ നീക്കുന്നതിലും താരങ്ങളെ സ്വന്തമാക്കുന്നതിലും എല്ലാം […]

Continue reading


ഓസീസിന്റെ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തു, ഓസ്ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കും

ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഡേനൈറ്റ് ടെസ്റ്റ് മത്സരവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ടെസ്റ്റ് പരമ്ബരയിലെ മത്സരങ്ങളെല്ലാം ഡേ നൈറ്റ് ആയി നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല ബിസിസിഐ അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കും അതിനൊട് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ഒരു മത്സരം മാത്രം ഡേ നൈറ്റ് മത്സരം കളിക്കാം എന്ന നിലപാട് സ്വീകരിച്ചിരിച്ചിരിക്കുകയാണ് ബിസിസിഐ അധികൃതര്‍.പ്രമുഖ ക്രിക്കറ്റ് ബോര്‍ഡുകളെല്ലാം ഡേ നൈറ്റ് ടെസ്റ്റിന് അനുകൂലമായാണ് ഇതുവരെയും പ്രതികരിച്ചിട്ടുള്ളത്.ഡേ നൈറ്റ് […]

Continue reading


ഐഎസ്‌എല്‍: ഒഡീഷയെ തോല്‍പ്പിച്ച്‌ എഫ് സി ഗോവ ഒന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണില്‍ ഇനങ്ങളെ നടന്ന എഫ് സി ഗോവ, ഒഡീഷ മത്സരത്തില്‍ ഗോവയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ ഗോവയുടെ തേരോട്ടമാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്. ജയത്തോടെ ഗോവ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 9 കളികളില്‍ നിന്ന് ഗോവയ്ക്ക് 18 പോയിന്റാണ് ഉള്ളത്. കോറോ,ബ്രാണ്ടണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. കോറോ ഇരട്ട ഗോള്‍ നേടി. […]

Continue reading


ബോള്‍ട്ട്.. തങ്കി കാത്തിരിക്കുന്നു.. നിന്‍റെ പൊന്‍തിളക്കമുള്ള മുഖം കാണാന്‍

ക‍ഴിഞ്ഞ ദിവസം മാങ്ങാട്ടുപറമ്ബിലെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്തറ്റിക് ട്രാക്കില്‍ നിന്ന് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവെന്ന മുണ്ടക്കൈയുടെ ബോള്‍ട്ടിനെ കാത്തിരിക്കുകയാണ് തങ്കി. വിഷ്ണുവിന് മൂന്ന് വയസ്സുള്ളപ്പോ‍ഴാണ് അമ്മയും അച്ഛനും വേര്‍പിരിഞ്ഞത്. വിഷ്ണുവിനെയും മറ്റ് രണ്ട് സഹോദരങ്ങളെയും പിന്നെ വളര്‍ത്തിയത് അമ്മായിയായ തങ്കിയാണ്. നാലാം ക്ലാസ് മുതല്‍ തിരുവനന്തപുരം അയ്യങ്കാളി സ്പോര്‍ട്സ് അക്കാദമിയിലാണ് വിഷ്ണു പഠിക്കുന്നത്. അവധി ദിവസങ്ങളില്‍ വീട്ടിലെത്തും. ഈ ദിവസങ്ങളില്‍ ചെറിയ ജോലികള്‍ക്ക് പോകും. തങ്കിക്കത് സന്തോഷത്തിന്‍റെ ദിവസങ്ങളായിരിക്കും. ഒാണത്തിനാണ് ഒടുവിലെത്തിയത്. ഇനി വരുന്നത് […]

Continue reading


സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ അമേരിക്കന്‍ ക്ലബ്ബ് ആയ ഗ്യാലക്‌സി വിട്ടു

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് ആഞ്ചലസ് ഗ്യാലക്‌സി വിട്ടു. സീസണിന് അവസാനമായതോടെയാണ് ഇബ്രാഹിമോവിച്ച്‌ ഗ്യാലക്‌സിയോട് വിടപറഞ്ഞത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. അമേരിക്ക വിട്ട ഇബ്ര ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഇതിനായുള്ള ശ്രമം ക്ലബ്ബ് സജീവമായി നടത്തുന്നുണ്ട്. മൂന്ന് താരങ്ങളെ കൈമാറ്റം ചെയ്ത് ഇബ്രയെ സ്വന്തമാക്കാനാണ് മിലാന്റ പദ്ധതി.

Continue reading


കോലി പുറത്ത്; അഗർവാളിന് ഇരട്ട ശതകം: ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. തൻ്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ ശക്തമായ നിലയിലേക്ക് നയിച്ചത്. 176 റൺസെടുത്ത രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. മായങ്ക് അഗർവാളുമായി ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 317 റൺസ് ആയപ്പോഴാണ് രോഹിത് പുറത്തായത്. 176 റൺസെടുത്ത രോഹിതിനെ കേശവ് മഹാരാജിൻ്റെ പന്തിൽ ക്വിൻ്റൺ ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. […]

Continue reading


തകര്‍പ്പന്‍ സെഞ്ചുറിയോടെ വാര്‍ണറിനെയും ഫിഞ്ചിനെയും പിന്നിലാക്കി രോഹിത് ശര്‍മ്മ

ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ലോകകപ്പിലെ റണ്‍വേട്ടയില്‍ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയും ഓപണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറിനെയും പിന്നിലാക്കി രോഹിത് ശര്‍മ. നാല് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 90.67 ശരാശരിയില്‍ 544 റണ്‍സ് രോഹിത് ശര്‍മ്മ ഈ ലോകകപ്പില്‍ അടിച്ചുകൂട്ടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 90 പന്തില്‍ നിന്നും സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മ 92 പന്തില്‍ 104 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴ് ഫോറും അഞ്ച് സിക്സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നു. രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ […]

Continue reading


ഇന്ത്യയുടെ തോല്‍വി മനഃപൂര്‍വം,​ മത്സരത്തില്‍ വിജയിക്കാന്‍ ശ്രമിച്ചില്ല: എങ്കിലും ഞങ്ങളോടിത് വേണ്ടിയിരുന്നില്ലെന്ന് പാക് ആരാധകര്‍

ബര്‍മിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാക് ക്രിക്കറ്റ് ആരാധകര്‍ ഒന്നടക്കം ഇന്ത്യയുടെ വിജയത്തിനായി ആര്‍പ്പുവിളിച്ചിരുന്നു. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താന്‍ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്ഥാന്‍ മാറുമായിരുന്നു. അതോടെ ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ സാധിച്ചാല്‍ 11 പോയിന്റുമായി പാകിസ്ഥാന് അനായാസം സെമിയിലെത്താന്‍ സാധിക്കുമായിരുന്നു. മത്സരം ഇന്ത്യ മനപ്പൂര്‍വം തോറ്റുകൊടുത്തതാണ് എന്നാണ് പാകിസ്ഥാന്റെ ആരോപണം. മത്സരത്തിനു പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഇന്ത്യക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പാകിസ്ഥാന്റെ വഴി അടയ്ക്കാന്‍ ഇന്ത്യ മനപ്പൂര്‍വം തോറ്റുകൊടുത്തു എന്ന […]

Continue reading


ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നീലക്കുപ്പായമില്ല; പകരം ഓറഞ്ച്

ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റില്‍ ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങുക ഇന്ത്യയുടെ ‘ഓറഞ്ച് പട’. ആതിഥേയ രാഷ്ട്രമായ ഇംഗ്ലണ്ട് ഒഴികെയുള്ള ടീമുകളോട് രണ്ടാം ജഴ്സി തയാറാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന കളികളില്‍ ഒരേ നിറത്തിലുള്ള ജഴ്സി അണിഞ്ഞ് ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്ബോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ നിര്‍ദേശം. നീല ജഴ്സിയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം ആദ്യമായാണ് ഓറഞ്ച് കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ ജഴ്സിയുടെ നിറവും […]

Continue reading


ഫിഫ റാങ്കില്‍ മുന്നേറി ഇന്ത്യ

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത സ്ഥാനത്താണ് ഇന്ത്യ മുന്നേറിയത്. ഇന്ന് ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു. ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് റാങ്കിങ്ങില്‍ 97-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 103-ലേക്ക് മുക്കുംകുത്തി വീണത്. എന്നാല്‍ ഏഷ്യാ കപ്പിന് ശേഷം മത്സരമൊന്നും കളിച്ചില്ലെങ്കിലും, റാങ്കിങ്ങില്‍ മുന്നിലുള്ള […]

Continue reading