ഷാജി പാപ്പന്‍റെ ലീലാ വിലാസങ്ങൾ വീണ്ടും; ‘ആട് 3’യുടെ വരവറിയിച്ച് താരങ്ങൾ

കാത്തിരിപ്പിന് വിരാമമിട്ട് ‘ആട് 3’ വീണ്ടും. കുറച്ചുനാളായുള്ള അഭ്യൂങ്ങൾക്ക് വിരാമമിട്ട് ഇപ്പോഴിതാ ആട് ഒരു ഭീകരജീവിയാണ്, ആട് 2 സിനിമകളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം തുടങ്ങുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവുമായി മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. പിന്നാലെ നിർമ്മാതാവ് വിജയ് ബാബു, നടൻമാരായ ജയസൂര്യ, ഇന്ദ്രൻസ് എന്നിവരും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആട് സിനിമയുടെ ഹിറ്റ് കോമ്പോ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗത്തിലും. അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രമൊരുക്കി […]

Continue reading


ലിപ്‌ലോക്ക് ഉണ്ടോ? എന്നാല്‍ താന്‍ അഭിനയിക്കാന്‍ ഇല്ലെന്ന് നടി റേബ! രസകരമായ സംഭവത്തെ കുറിച്ച്‌ ടൊവിനോ

അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ള്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായി പിന്നീട് സിനിമയിലേക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ട്. നടി റേബ മോണിക്കയെ കുറിച്ച്‌ പറയുമ്ബോള്‍ ഈ ഉദ്ദാഹരണമാണ് പറയാന്‍ കഴിയുക. മിടുക്കി എന്ന റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ് റേബ മോണിക്ക സിനിമയിലേക്ക് എത്തുന്നത്. പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്തി. തമിഴിലടക്കം അഭിനയിച്ചിട്ടുള്ള റേബ പുതിയതായി ടൊവിനോ നായകനായിട്ടെത്തുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. ഫോറന്‍സിക് […]

Continue reading


മികച്ച ഫീച്ചര്‍ ഫിലിം ആയി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിരഞ്ഞെടുത്തു

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ 2020ലെ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 50 ചിത്രങ്ങളില്‍ നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ചിത്രത്തില്‍ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്. രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് […]

Continue reading


ട്വിസ്റ്റ് ഒളിപ്പിച്ച്‌ അരുണിന്റെയും ശാന്തിയുടെയും സേവ് ദി ഡേറ്റ്, ചിത്രം പങ്കുവെച്ച്‌ വിനയ് ഫോര്‍ട്ട്, ആശംസയുമായി ആരാധകര്‍

വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടന്‍ അരുണ്‍ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ആനന്ദ’മാണ് അരുണിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ‘തരംഗം’, ‘ജെല്ലിക്കെട്ട്’ എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. വിനയ് ഫോര്‍ട്ട് പങ്കുവെച്ച ചിത്രം കണ്ട് ആദ്യം ആരാധകര്‍ ഒന്ന് അമ്ബരന്നു. പിന്നെ എല്ലാവരും വധുവിനും വരനും ആശംസയറിയിച്ചു. എന്നാല്‍ സേവ് ദി ഡേറ്റ് ചിത്രത്തില്‍ ഒരു ട്വിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ട്വിസ്റ്റ് എന്താണെന്ന് […]

Continue reading


വെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത്കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി, കൂടെ ജോജു ജോര്‍ജും; ചിത്രം വൈറല്‍

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായെത്തുകയാണ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഇത്തരത്തിലുള്ള കഥാപാത്രവുമായി താരമെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെള്ള ഷര്‍ട്ടും മുണ്ടുമുടുത്തുള്ള മുഖ്യമന്ത്രിയായി നില്‍ക്കുന്ന മമ്മൂട്ടിയും അരികിലിരിക്കുന്ന ജോജു ജോര്‍ജിന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കടക്കല്‍ ചന്ദ്രനായുള്ള ഭാവപ്പകര്‍ച്ചയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് സന്തോഷ് വിശ്വനാഥ്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് […]

Continue reading


വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്, പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണിത്’; രജിഷ വിജയന്‍

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെയും അതിക്രമങ്ങളെയും നിസാരവത്കരിച്ച്‌ ചിത്രീകരിക്കുന്നതിനെ കുറിച്ച്‌ പ്രതികരിച്ച്‌ നടി രജിഷ വിജയന്‍. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച […]

Continue reading


നായികാ നായകനിൽ നിന്ന് പ്രിത്വിരാജിൻ്റെ അനിയനിലേയ്ക്ക്.മലയാള സിനിമയിൽ പുതിയ താരോദയം : നന്ദു ആനന്ദ്

പണ്ട് നിവിൻപോളി നേരം സിനിമയിൽ പറഞ്ഞപോലെ ചീത്ത നേരം പോയി കഴിഞ്ഞാൽ നല്ല നേരം വരും,നന്ദു ആനന്ദിനിത് നല്ല നേരമാണ്.ഒരുപാട് സ്ട്രഗിളിങ്‌ കഴിഞ്ഞു കിട്ടിയ നല്ല നേരം.ലാൽജോസിനെപ്പോലെ മലയാളികൾ നെഞ്ചോടു ചേർത്ത് നിർത്തുന്നൊരു സംവിധായകൻ വിധികർത്താവായ നായികാ നായകനിലൂടെ അഭിനയ രംഗത്തേയ്ക്ക് ആദ്യകാൽവെപ്പ്‌.നായികാ നായകൻ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ലാൽജോസിന്റെ ശിഷ്യന്മാരിൽ ആദ്യം സിനിമയിലേയ്ക്ക് എത്തിയത് നന്ദുവായിരുന്നു,അതും “ഓട്ട”ത്തിലൂടെ നായകനായി.ഇപ്പോഴിതാ “അയ്യപ്പനും കോശിയും” എന്ന സച്ചി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് നന്ദു.അതും “പ്രിത്വിരാജിൻ്റെ” അനിയനായി. നന്ദുവിന്റെ ഫേസ്ബുക് കുറിപ്പിലേയ്ക്ക്

Continue reading


അമാലും ദുല്‍ഖറും കളിയാക്കി! സുലുചിരി നിര്‍ത്തിയില്ലെന്നും മമ്മൂട്ടി! മാമാങ്കത്തിലെ ലുക്കാണ് കാരണം!

തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മാമാങ്കം. വീണ്ടുമൊരു ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ എത്തുകയാണണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ തരംഗമായി മാറിയിരുന്നു. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നവംബറില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങളെങ്കിലും പിന്നീട് റിലീസ് മാറ്റുന്നുവെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തില്‍ സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പോസ്റ്റര്‍ […]

Continue reading


വിജയ് ചിത്രം ‘ബിഗില്‍’ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; പോസ്റ്ററുകള്‍ വലിച്ചുകീറി

മെരസല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് നേരെ കോയമ്ബത്തൂരില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇറച്ചി വെട്ടുന്ന കല്ലിന് മുകളില്‍ വിജയ് കയറി ഇരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാല്‍ കോയമ്ബത്തൂരിലെ ഇറച്ചിവെട്ടുകാരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇറച്ചിവെട്ടുന്ന കല്ലിന് മുകളില്‍ വിജയ് ഇരിക്കുന്നതും താഴെ കല്ലും ഉള്ള പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ കോയമ്ബത്തൂരിലെ പല പോസ്റ്ററുകളും ഇവര്‍ വലിച്ച്‌ കീറി പ്രതിഷേധം അറിയിച്ചു. കോയമ്ബത്തൂരിലെ ഇറച്ചിവെട്ടുകടക്കാരുടെ […]

Continue reading


പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ്, സിനിമയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശങ്കര്‍ രാമകൃഷ്ണന്‍

‘പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച്‌ സിനിമയെ തകര്‍ക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍.തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ‘ഈ അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തില്‍ പൈറസി ആക്രമണമുണ്ടായിട്ടില്ല എന്നും ശങ്കര്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ പൈറസി സൈറ്റുകള്‍ വഴി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്നും ഇരുപത്തി എട്ടോളം വ്യാജ ലിങ്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു എന്നും […]

Continue reading