കിരീടത്തില്‍ ലാലേട്ടന് തണലേകിയ ആല്‍മരം ഇവിടെയുണ്ട് ഇപ്പോഴും തലയുയര്‍ത്തി

കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്ബരമാണ് സിബിമലയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. തലസ്ഥാനത്ത് ചിത്രീകരിച്ച കിരീടം സിനിമയിലെ ലൊക്കേഷനുകള്‍ ഇപ്പോഴും ആ സിനിമയുമായി ചേര്‍ത്താണ് അറിയപ്പെടുന്നത്. കിരീടം സിനിമയില്‍ ഇടം പിടിച്ച വെള്ളായണികായലിന് സമീപത്തെ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. അടുത്തിടെ പുനര്‍നിര്‍മ്മിച്ച കിരീടം പാലത്തിന് തിലകന്റെ പേര് നല്‍കിയ ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിരീടം സിനിമയുടെ ക്‌ളൈമാക്സ് ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട് എന്ന സ്ഥലത്തെ […]

Continue reading


സംഘടന വിട്ട് പോയവര്‍ കത്ത് നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് എഎംഎംഎ; സംഘടനയിലേക്ക് ഇല്ലെന്ന് ആക്രമണത്തിന് ഇരയായ നടി

ഇനി എഎംഎംഎയിലേക്ക് ഇല്ലെന്ന് ആക്രമണത്തിന് ഇരയായ നടി. ഇന്നലെ നടന്ന വാര്‍ഷിക യോഗത്തില്‍ നടി രചന നാരായണന്‍ കുട്ടിയാണ് നടിയുടെ ഈ നിലപാട് യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ സംഘടനയില്‍ നിന്ന് രാജി വെച്ച്‌ പോയവരെ അംഗത്വ ഫീസ് ഈടാക്കാതെ തിരിച്ചെടുക്കുമെന്നാണ് എഎംഎംഎയുടെ തീരുമാനം. ഇവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയാല്‍ മതിയെന്നും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനിച്ചു. അതേ സമയം ഇന്നലെ നടന്ന യോഗത്തിനിടെ ഭരണഘടനാ ഭേദഗതിയിലുള്ള എതിര്‍പ്പ് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങളായ രേവതിയും പാര്‍വതിയും യോഗത്തില്‍ നിന്ന് […]

Continue reading


ഗര്‍ഭിണിയാണെന്ന് വാര്‍ത്തകളോട് പ്രതികരണവുമായി നടി സാമന്ത

ഗര്‍ഭിണിയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ മറുപടിയുമായി നടി സാമന്ത .സോഷ്യല്‍ മീഡിയയിലൂടെ താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു . കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നതരത്തിലൊക്കെയാണ് പ്രചാരണം . ഇതേ കുറിച്ച്‌ തരാം മറുപടി നല്‍കിയത് ട്വിറ്ററിലൂടെയായിരുന്നു. അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്ബോള്‍ ഞങ്ങളെ കൂടി അറിയിക്കണമെന്ന് എന്നാണ് താരം മറുപടി നല്‍കിയത് .

Continue reading


തന്റെ ആദ്യത്തെ കണ്‍മണിക്ക് പേരിട്ട് ചാക്കോച്ചന്‍!

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളും സിനിമാ രംഗത്തുനിന്നുളള സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരായിരുന്നു ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ എത്തിയിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞിനെ ലഭിച്ചത്. അതേസമയം കുഞ്ചാക്കോ ബോബന്റെ മകന്റെ പേര് എന്താണെന്നുളളത് എല്ലാവരും ആകംക്ഷകളോടെ ഉറ്റുനോക്കിയിരുന്നൊരു കാര്യമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരെല്ലാം ചില പേരുകള്‍ സജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യത്തെ കുഞ്ഞിന് […]

Continue reading


നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചെന്ന വ്യാജവാർത്തയും എത്തിയത്. മധുപാലിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രചാരണം. കഴിഞ്ഞയാഴ്ച പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചത്. നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു മധുപാൽ പറഞ്ഞത്. ‘ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ […]

Continue reading


ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ടീസര്‍ പുറത്തിറങ്ങി

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ ടീസര്‍ ഇന്ന് റിലീസ് ചെയ്തു . ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിയ്ക്ക് […]

Continue reading


മുകുന്ദന്റെ നായികയായി നൂറിന്‍ ഷെരീഫ്

പൃഥ്വിരാജ് നായകനായി അഭിനയിച്ച്‌ 2007 ല്‍ റിലീസിനെത്തിയ ഹിറ്റ് സിനിമയായിരുന്നു ചോക്ലേറ്റ്. സച്ചി-സേതു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. ഇപ്രാവിശ്യം പൃഥ്വിരാജിന് പകരം നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു അഡാറ് ലവിലെ നായിക നൂറിന്‍ ഷെരീഫ് നായികയാവുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഒരു അഡാറ് ലവ് റിലീസിനെത്തിയതിന് ശേഷം സേതു എട്ടനും നിര്‍മാതാവ് സന്തോഷ് എട്ടനും തന്നെ സിനിമയിലേക്ക് വിളിച്ച കാര്യം നൂറിന്‍ […]

Continue reading


മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചില്ല! എല്ലാ രംഗവും അദ്ദേഹം സ്വന്തമായി ചെയ്തെന്ന് പീറ്റര്‍ ഹെയ്ന്‍!

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധക പ്രതീക്ഷയും വാനോളമുയര്‍ന്നിരുന്നു. ഏപ്രില്‍ 12നാണ് മധുരരാജ തിയേറ്ററുകളിലേക്കെത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടി. സിനിമയെക്കുറിച്ചും രാജയുടെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ വാചാലനാവുകയാണ് അദ്ദേഹം. വളരെ സരസമായി ചിരിച്ച്‌ സംസാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും വരുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി 27 കോടിയാണ് […]

Continue reading


അതിരന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്

സെഞ്ചുറിയുടെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ്‌ രാജ്‌, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. പ്രേമം ,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന […]

Continue reading


ഇന്നസെന്റിന്റെയും പി രാജീവിന്റെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളാണ് ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ കുടുംബങ്ങളുടെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നാലരക്കോടിക്ക് മുകളില്‍ ആണ് ഇവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്. 4.80 കോടി രൂപയാണ് എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന്റെയും കുടുംബത്തിന്റെയും ആസ്തി. ആയിരം രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. അതേസമയം രാജീവിന് സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല.8,14,567 രൂപയുടെ ബാധ്യത രാജീവിനുണ്ട്. രാജീവിന്റെ മറ്റു സ്വത്തു വിവരങ്ങള്‍ ഇങ്ങനെ: 9 ലക്ഷം രൂപ […]

Continue reading