‘അയ്യപ്പനും കോശിയും’ ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍. ചിത്രം ഫെബ്രുവരി 7ന് […]

Continue reading


ട്വിസ്റ്റ് ഒളിപ്പിച്ച്‌ അരുണിന്റെയും ശാന്തിയുടെയും സേവ് ദി ഡേറ്റ്, ചിത്രം പങ്കുവെച്ച്‌ വിനയ് ഫോര്‍ട്ട്, ആശംസയുമായി ആരാധകര്‍

വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടന്‍ അരുണ്‍ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ആനന്ദ’മാണ് അരുണിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ‘തരംഗം’, ‘ജെല്ലിക്കെട്ട്’ എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. വിനയ് ഫോര്‍ട്ട് പങ്കുവെച്ച ചിത്രം കണ്ട് ആദ്യം ആരാധകര്‍ ഒന്ന് അമ്ബരന്നു. പിന്നെ എല്ലാവരും വധുവിനും വരനും ആശംസയറിയിച്ചു. എന്നാല്‍ സേവ് ദി ഡേറ്റ് ചിത്രത്തില്‍ ഒരു ട്വിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ട്വിസ്റ്റ് എന്താണെന്ന് […]

Continue reading


വെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത്കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി, കൂടെ ജോജു ജോര്‍ജും; ചിത്രം വൈറല്‍

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായെത്തുകയാണ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഇത്തരത്തിലുള്ള കഥാപാത്രവുമായി താരമെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെള്ള ഷര്‍ട്ടും മുണ്ടുമുടുത്തുള്ള മുഖ്യമന്ത്രിയായി നില്‍ക്കുന്ന മമ്മൂട്ടിയും അരികിലിരിക്കുന്ന ജോജു ജോര്‍ജിന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കടക്കല്‍ ചന്ദ്രനായുള്ള ഭാവപ്പകര്‍ച്ചയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് സന്തോഷ് വിശ്വനാഥ്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് […]

Continue reading


നായികാ നായകനിൽ നിന്ന് പ്രിത്വിരാജിൻ്റെ അനിയനിലേയ്ക്ക്.മലയാള സിനിമയിൽ പുതിയ താരോദയം : നന്ദു ആനന്ദ്

പണ്ട് നിവിൻപോളി നേരം സിനിമയിൽ പറഞ്ഞപോലെ ചീത്ത നേരം പോയി കഴിഞ്ഞാൽ നല്ല നേരം വരും,നന്ദു ആനന്ദിനിത് നല്ല നേരമാണ്.ഒരുപാട് സ്ട്രഗിളിങ്‌ കഴിഞ്ഞു കിട്ടിയ നല്ല നേരം.ലാൽജോസിനെപ്പോലെ മലയാളികൾ നെഞ്ചോടു ചേർത്ത് നിർത്തുന്നൊരു സംവിധായകൻ വിധികർത്താവായ നായികാ നായകനിലൂടെ അഭിനയ രംഗത്തേയ്ക്ക് ആദ്യകാൽവെപ്പ്‌.നായികാ നായകൻ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ലാൽജോസിന്റെ ശിഷ്യന്മാരിൽ ആദ്യം സിനിമയിലേയ്ക്ക് എത്തിയത് നന്ദുവായിരുന്നു,അതും “ഓട്ട”ത്തിലൂടെ നായകനായി.ഇപ്പോഴിതാ “അയ്യപ്പനും കോശിയും” എന്ന സച്ചി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് നന്ദു.അതും “പ്രിത്വിരാജിൻ്റെ” അനിയനായി. നന്ദുവിന്റെ ഫേസ്ബുക് കുറിപ്പിലേയ്ക്ക്

Continue reading


അമാലും ദുല്‍ഖറും കളിയാക്കി! സുലുചിരി നിര്‍ത്തിയില്ലെന്നും മമ്മൂട്ടി! മാമാങ്കത്തിലെ ലുക്കാണ് കാരണം!

തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മാമാങ്കം. വീണ്ടുമൊരു ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ എത്തുകയാണണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ തരംഗമായി മാറിയിരുന്നു. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നവംബറില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങളെങ്കിലും പിന്നീട് റിലീസ് മാറ്റുന്നുവെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തില്‍ സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പോസ്റ്റര്‍ […]

Continue reading


കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കോടതി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ […]

Continue reading


ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്സില്‍ ലുട്ടാപ്പിയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ലുട്ടാപ്പിയാണ് താരം. മായാവി എന്ന ചിത്രകഥാ പരമ്ബരയിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലുട്ടാപ്പി ഈ ലക്കം ഇല്ലാതിരുന്നതും പകരം സമാനമായ മറ്റൊരു കഥാപാത്രം വന്നതുമാണ് ലുട്ടാപ്പി ആരാധകരെ ചൊടിപ്പിച്ചത്. ലുട്ടാപ്പി അടുത്ത ലക്കം മുതല്‍ ഉമ്ടാകകുമെന്നാണ് വിവരം. അതിനിടെ ലുട്ടാപ്പിയെ സിനിമയിലും എടുത്തിരിക്കുകയാണ്. സര്‍വ ദീപ്ത’ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ഫാന്‍സി ഡ്രസിലാണ് ലുട്ടാപ്പി കയറിക്കൂടിയത്. കോട്ടയം പ്രദീപ് ലുട്ടാപ്പി വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്റര്‍ അണിയറ […]

Continue reading


അനുമോൾ നായികയായി എത്തുന്ന പദ്മിനിയുടെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി കാണാം

അനുമോൾ നായികയായി എത്തുന്ന പദ്മിനിയുടെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി കാണാം .  

Continue reading


ഷാജോണ്‍ സംവിധായകനാവുന്നു: നായകനായി പൃഥിരാജ്

മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലേക്കും അവിടെ നിന്നും സിനിമാസ്ക്രീനിലേക്കും എത്തി കഴിവ് തെളിയിച്ച നടന്‍ കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്കും. പൃഥിരാജ് നായകനാവുന്ന കോമഡി—ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്‍റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പൃഥിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും…. 

Continue reading


പൃഥ്വിരാജ് നായകനാകുന്ന 9 റിലീസ് പ്രഖ്യാപിച്ചു

    പൃഥ്വിരാജ് നായകനാകുന്ന നയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു, നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.   എ ജീനസ് മൊഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നയൻ. ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നയൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.

Continue reading