
ന്യൂഡല്‍ഹി • ടിക് ടോക്കിനെയും മറ്റ് 58 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളെയും നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 44,862 കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇന്ത്യയും ചൈനീസ് സൈനികരും തമ്മില്‍ ഉണ്ടായ അതിര്‍ത്തി ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായി ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ചൈനീസ് ഇന്റര്‍നെറ്റ് കമ്ബനിയായ ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സിന് […]