കൂട്ടകോപ്പിയടി; കോപ്പിയടിക്കായി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച്‌ കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. 28 മൊബൈല്‍ ഫോണുകളാണ് നാല് കോളജുകളില്‍ നിന്ന് പിടിച്ചെടുത്തത്. കോപ്പിയടി, ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു. സര്‍വകലാശാല അധികൃതര്‍ ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്നത് മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ്. കൂട്ടകോപ്പിയടി നടന്നത് ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി.നടപടി, പരീക്ഷ റദ്ദ് ചെയ്യുന്നതിനായി […]

Continue reading


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്

ന്യൂദല്‍ഹി : കേരളത്തില്‍ നിന്നുള്ള രണ്ട് എണ്ണം അടക്കം ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍ അതോറിട്ടി. ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലവുമായി എത്തുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമൂഹ മാധ്യമം വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, സൂര്യ ലാബ്(ജയ്പൂര്‍), ദല്‍ഹിയിലെ ഡോ. പി. ഭസിന്‍ പാത്ലാബ്സ് […]

Continue reading


നിരോധനം ലംഘിച്ച്‌ സമരത്തിന് ശ്രമിച്ചു; നടി ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച്‌ വി സി.കെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വിവരം നടി ഖുശ്‌ബു ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തിരുമാവളവനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാതിയില് തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന്‍ യുട്യൂബ് ചാനലിലൂടെ […]

Continue reading


വാര്‍ത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡയറി ഫാം ഉടമയില്‍ നിന്ന് പണം തട്ടി; ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഡയറിഫാമിനെതിരെ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെല്ലാവരും ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ്. – ”പരാതിക്കാരനില്‍ നിന്ന് 1.64 ലക്ഷം രൂപ തട്ടിയെടുത്തു.ഇതില്‍ 24,000 രൂപ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റില്‍ മോശമായി വാര്‍ത്തനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.”- കമ്മീഷണര്‍ പറഞ്ഞു. […]

Continue reading