ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; പിന്‍വാതില്‍ നിയമനത്തിനാണ്​ കളമൊരുക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമരം ചെയ്​ത പി.എസ്.സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. പുതിയ ലിസ്റ്റിനുള്ള പരീക്ഷ പോലും നടത്താത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിന്‍റെ കാലാവധി നീട്ടാതിരിക്കുന്നത്​ പിന്‍വാതില്‍ നിയമനത്തിന്​ കളമൊരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന്​ സതീശന്‍ പറഞ്ഞു. ശത്രുക്കളെ പോലെയല്ല, മക്കളെ പോലെയാണ് അവരെ കാണേണ്ടത്. അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം പി.എസ്.സിയുടെ […]

Continue reading