നായികാ നായകനിൽ നിന്ന് പ്രിത്വിരാജിൻ്റെ അനിയനിലേയ്ക്ക്.മലയാള സിനിമയിൽ പുതിയ താരോദയം : നന്ദു ആനന്ദ്

പണ്ട് നിവിൻപോളി നേരം സിനിമയിൽ പറഞ്ഞപോലെ ചീത്ത നേരം പോയി കഴിഞ്ഞാൽ നല്ല നേരം വരും,നന്ദു ആനന്ദിനിത് നല്ല നേരമാണ്.ഒരുപാട് സ്ട്രഗിളിങ്‌ കഴിഞ്ഞു കിട്ടിയ നല്ല നേരം.ലാൽജോസിനെപ്പോലെ മലയാളികൾ നെഞ്ചോടു ചേർത്ത് നിർത്തുന്നൊരു സംവിധായകൻ വിധികർത്താവായ നായികാ നായകനിലൂടെ അഭിനയ രംഗത്തേയ്ക്ക് ആദ്യകാൽവെപ്പ്‌.നായികാ നായകൻ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ലാൽജോസിന്റെ ശിഷ്യന്മാരിൽ ആദ്യം സിനിമയിലേയ്ക്ക് എത്തിയത് നന്ദുവായിരുന്നു,അതും “ഓട്ട”ത്തിലൂടെ നായകനായി.ഇപ്പോഴിതാ “അയ്യപ്പനും കോശിയും” എന്ന സച്ചി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് നന്ദു.അതും “പ്രിത്വിരാജിൻ്റെ” അനിയനായി.
നന്ദുവിന്റെ ഫേസ്ബുക് കുറിപ്പിലേയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *