ട്വിസ്റ്റ് ഒളിപ്പിച്ച്‌ അരുണിന്റെയും ശാന്തിയുടെയും സേവ് ദി ഡേറ്റ്, ചിത്രം പങ്കുവെച്ച്‌ വിനയ് ഫോര്‍ട്ട്, ആശംസയുമായി ആരാധകര്‍

വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടന്‍ അരുണ്‍ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ആനന്ദ’മാണ് അരുണിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ‘തരംഗം’, ‘ജെല്ലിക്കെട്ട്’ എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. വിനയ് ഫോര്‍ട്ട് പങ്കുവെച്ച ചിത്രം കണ്ട് ആദ്യം ആരാധകര്‍ ഒന്ന് അമ്ബരന്നു. പിന്നെ എല്ലാവരും വധുവിനും വരനും ആശംസയറിയിച്ചു.

എന്നാല്‍ സേവ് ദി ഡേറ്റ് ചിത്രത്തില്‍ ഒരു ട്വിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ട്വിസ്റ്റ് എന്താണെന്ന് അരുണ്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ഈ മാസം 21ന് നടക്കുന്നത് അരുണിന്റെയും ശാന്തിയുടെയും വിവാഹമല്ല, ഇരുവരും ഒന്നിച്ചഭിനയിച്ച പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടെ റിലീസാണ്

Leave a Reply

Your email address will not be published. Required fields are marked *