ഷാജി പാപ്പന്‍റെ ലീലാ വിലാസങ്ങൾ വീണ്ടും; ‘ആട് 3’യുടെ വരവറിയിച്ച് താരങ്ങൾ

കാത്തിരിപ്പിന് വിരാമമിട്ട് ‘ആട് 3’ വീണ്ടും. കുറച്ചുനാളായുള്ള അഭ്യൂങ്ങൾക്ക് വിരാമമിട്ട് ഇപ്പോഴിതാ ആട് ഒരു ഭീകരജീവിയാണ്, ആട് 2 സിനിമകളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം തുടങ്ങുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവുമായി മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. പിന്നാലെ നിർമ്മാതാവ് വിജയ് ബാബു, നടൻമാരായ ജയസൂര്യ, ഇന്ദ്രൻസ് എന്നിവരും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്

ആട് സിനിമയുടെ ഹിറ്റ് കോമ്പോ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗത്തിലും. അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രമൊരുക്കി ഈ വർഷം ആദ്യം ഞെട്ടിച്ച സംവിധായകൻ മിഥുൻ വീണ്ടും കോമഡി ചിത്രങ്ങളിലേക്ക് തിരിച്ചുപോവുകയാണ് ആട് 3യിലൂടെ.

കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേതുപോലെ ഷാജി പാപ്പനായി ജയസൂര്യ, ഡ്യൂഡായി വിനായകൻ, അറക്കല്‍ അബുവായി സൈജു കുറുപ്പ്, ശശി ആശാനായി ഇന്ദ്രൻസ്, സർബത്ത് ഷമീറായി വിജയ് ബാബു ഇവർ‍ വീണ്ടുമെത്തുകയാണ്.

ത്രീഡിയിൽ ആട് 3

ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുന്നതെന്ന് സംവിധായകന്‍ മിഥുൻ നേരത്തെ അറിയിച്ചിട്ടുണ്ട്. നടൻ ഇന്ദ്രൻസും ആട് 3യെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ആദ്യ രണ്ട് ഭാഗങ്ങളുടേത് പോലെ വിജയ് ബാബു തന്നെയാണ് ‘ആട് 3’ നിർമിക്കുന്നത്. ഷാൻ റഹ്‌മാനാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *