സര്‍ക്കാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം: ഒരാള്‍ പിടിയില്‍

ബംഗളൂരു:സര്‍ക്കാര്‍ ക്വാറന്റൈന്‍കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുബ്രഹ്മണ്യനഗര്‍ സ്വദേശി ജയ്ശങ്കറാണ് പിടിയിലായത്. മുംബയില്‍ നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഇതേ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.

കുളിക്കാന്‍ കയറിയ ഒരു യുവതിയെ കുളിമുറിയില്‍ കയറിയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു മുറിയില്‍ കയറിയ ജയ്ശങ്കര്‍ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. നിലവിളികേട്ട് മറ്റുമുറികളിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് പരിശോധനയുടെ ഫലം വന്നശേഷം ഇയാളെ ജയിലിലടയ്ക്കുമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *