പലവ്യഞ്​ജന വില കുതിക്കുന്നു

പത്തനംതിട്ട: പെട്രോള്‍ വില ഉയരുന്നതിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും പൊതുവിപണിയില്‍ തീവില. കോവിഡ്​ കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരുകിലോ പിരിയന്‍ മുളകിന്​ 310 വരെയായിട്ടുണ്ട്​. മല്ലി- 90, വന്‍പയര്‍- 90, ചെറുപയര്‍ -135, കടല -90, വെളിച്ചെണ്ണ- 220, പഞ്ചസാര -38, വെളുത്തുള്ളി -110 എന്നിങ്ങനെ പോകുന്നു വില. അടിക്കടിയുള്ള ഇന്ധനവിലയും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ്​​ വിലവര്‍ധനക്ക്​​ കാരണമായി വ്യാപാരികള്‍ പറയുന്നത്​. എല്ലാ പലവ്യഞ്ജ​നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്​. 

Leave a Reply

Your email address will not be published. Required fields are marked *