നടി കങ്കണ ഝാന്‍സി റാണി ആണെങ്കില്‍, ഇവരൊക്കെ ആരാണ്?; പരിഹാസവുമായി നടന്‍ പ്രകാശ് രാജ് രം​ഗത്ത്

ബോളിവുഡ് സൂപ്പര്‍ താരം കങ്കണയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മണികര്‍ണികയില്‍ അഭിനയിച്ചതിന് ശേഷം കങ്കണ സ്വയം റാണി ലക്ഷ്മി ഭായിയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് പ്രകാശ് രാജ് കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്.

അതിനായി ബോളിവുഡിലെ മറ്റു താരങ്ങള്‍ അഭിനയിച്ച ചരിത്രകഥാപാത്രങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു ട്രോളാണ് താരം പങ്കുവെച്ചത്. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, ഹൃത്വിക് റോഷന്‍, അജയ് ദേവ്ഗണ്‍, വിവേക് ഒബ്രോയ് എന്നിവര്‍ ചെയ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കാണാനാവുക.

ഒരേ ഒരു സിനിമയില്‍ അഭിനയിച്ചതുകൊണ്ട് റാണി ലക്ഷ്മി ഭായി ആയെന്ന് കങ്കണ ചിന്തിക്കുന്നുണ്ടെങ്കില്‍ ദീപിക പദ്മാവതിയും ഹൃത്വിക് അക്ബറും ഷാരുഖ് അശോകയും അജയ് ഭഗത് സിങ്ങും ആമിര്‍ മംഗള്‍ പാണ്ഡയും വിവേക് മോദിജിയും ആകുമല്ലോ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. വെറുതെ ചൊദിക്കുകയാണ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പ്രകാശ് രാജ് മീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *