രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്

ന്യൂദല്‍ഹി : കേരളത്തില്‍ നിന്നുള്ള രണ്ട് എണ്ണം അടക്കം ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍ അതോറിട്ടി. ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലവുമായി എത്തുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമൂഹ മാധ്യമം വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, സൂര്യ ലാബ്(ജയ്പൂര്‍), ദല്‍ഹിയിലെ ഡോ. പി. ഭസിന്‍ പാത്ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗനോസ്റ്റിക് സെന്റര്‍, അസ ഡയഗനോസ്റ്റിക് സെന്റര്‍, 360 ഡയഗ്നോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ് എന്നിങ്ങനെ ഏഴ് ലാബുകള്‍ക്കാണ് സൗദി സിവില്‍ എവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ ഫലം അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അതിന് പിന്നാലെ മൂന്ന് ലാബുകളെ കൂടി ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *