ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ള​െതന്നും അടുത്ത ദിവസങ്ങളില്‍ ഫസമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും ​ശ്രീരാമകൃഷ്​ണന്‍ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

ഡോളര്‍ കടത്ത്​ കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ഇന്ന്​ സ്​പീക്കര്‍ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റില്‍ കസ്റ്റംസ്​ പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റില്‍ വെച്ച്‌ സ്പീക്കര്‍ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.

നേരത്തെ, സ്​പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തിരുന്നു​. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യല്‍. പണമടങ്ങിയ ബാഗ്​ കൈമാറിയിട്ടില്ലെന്ന്​ സ്​പീക്കര്‍ കസ്റ്റംസിനെ അറിയിച്ചതായാണ്​ വിവരം.

Leave a Reply

Your email address will not be published. Required fields are marked *