രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍ 18,500ലേറെ; മരണം 17,000ത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 18,522 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 5,66,840 ആയി. ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ചാണിത്. 418 മരണമാണ് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 16,893 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. അതേസമയം 58 ശതമാനമാണ് രോഗമുക്തി നിരക്ക്.

Continue reading