കെ.എസ്.ആര്‍.ടി.സി അപകടം; വിവരങ്ങള്‍ അറിയാന്‍ ഈ നമ്ബറുകളില്‍ വിളിക്കാം

കൊച്ചി: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 20 ആയി. അതേസമയം ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ്ലൈന്‍ നമ്ബറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അപകടത്തെ സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്‌ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട്ടിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം നടന്നത്. വിവരങ്ങള്‍ക്കായി തിരുപ്പൂര്‍ കളക്‌ട്രേറ്റിലും ഹെല്‍പ്ലൈന്‍ നമ്ബറായ 7708331194 ബന്ധപ്പെടാം. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. […]

Continue reading


അവിടെ മോശമായ എന്തോ ഒന്നുണ്ട്, ആരും അവിടെ പോകരുത്; ബിഗില്‍ താരം അമൃത

ക മല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യന്‍ 2 ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി […]

Continue reading


‘അന്ന് ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ചക്കുറവുണ്ടായിരുന്നു’, പഠനകാലത്തെ മോഹന്‍ലാലിന്റെ രാഷ്ട്രീയത്തെ കുറിച്ച്‌ വെളിപ്പെടുത്തി സഹപാഠി

പല രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിലെയും പ്രതികരണത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ രാഷ്ട്രീയം പലപ്പോഴും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരെ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് ഫാന്‍ഫൈറ്റുകള്‍ നടക്കുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാലും മോഹന്‍ലാലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ കുറിച്ച്‌ ആര്‍ക്കും കൃത്യമായി ഒരു ധാരണയുമില്ല. ഇപ്പോഴിതാ, ഇതേ കുറിച്ച്‌ നടനും മോഹന്‍ലാലിന്റെ സഹപാഠിയുമായ സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാദ്ധ്യമത്തിന് നല്‍കിയ […]

Continue reading


കുറഞ്ഞത് 3 വര്‍ഷമെങ്കിലും എല്ലാ ഫോര്‍മാറ്റുകളും കളിക്കും; ശേഷം ആ തീരുമാനം എടുത്തേക്കും ; വിരാട് കോഹ്‌ലി

മൂന്ന് ഫോര്‍മാറ്റുകളും കളിക്കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് സ്വയം കഠിനമായി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കുറഞ്ഞത് 3 വര്‍ഷമെങ്കിലും എല്ലാ ഫോര്‍മാറ്റുകളും കളിക്കുമെന്ന് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ടി 20 ലോകകപ്പ് , ഒരു ഏകദിന ലോകകപ്പ് എന്നിവയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നോട്ടമിടുന്നത്, അതിനുശേഷം മൂന്ന് ഫോര്‍മാറ്റുകളില്‍ രണ്ടെണ്ണം കളിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് കോഹ്‌ലി. ” ഇത് നിങ്ങള്‍ക്ക് ഒരു തരത്തിലും മറയ്ക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. എട്ട് വര്‍ഷത്തോളമായി ഞാന്‍ വര്‍ഷത്തില്‍ […]

Continue reading


പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി: അശ്വതി

കേരളത്തെ നടുക്കി മാതാവ് തന്നെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കാമുകനൊപ്പം ജീവിയ്ക്കാനായി ആ പിഞ്ചു കുഞ്ഞിനെ വകവരുത്തണോ എന്നാണ് ചോദ്യം. പ്രണയവും അവിഹിതവും ഇവിടെ കൊടിയേറി വാഴുമ്ബോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ബലിയാടാകുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മിക്കതിലും അമ്മമാര്‍ പ്രതികളോ മുകസാക്ഷികളോ ആയി മാറുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരന്‍ വിയാനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കേരളത്തെ ഞെട്ടിച്ചത്. അമ്ബലപ്പുഴയില്‍ രണ്ടാനച്ഛന്‍ […]

Continue reading


ബ​ന്ദി​പ്പൂ​ര്‍ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: ബ​ന്ദി​പ്പൂ​രി​ലെ രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. ഗ​താ​ഗ​ത നി​രോ​ധ​നം വ്യ​ക്ത​മാ​യ പ​ഠ​നം ഇ​ല്ലാ​തെ​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ഗ​താ​ഗ​ത നി​രോ​ധ​നം മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ര്‍​ണാ​ട​ക നി​ര്‍​ദേ​ശി​ക്കു​ന്ന ബ​ദ​ല്‍ പാ​ത പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ബ​ദ​ല്‍ പാ​ത​യ്ക്ക് വേ​ണ്ടി വ​ന​ഭൂ​മി​യും കൃ​ഷി ഭൂ​മി​യും ന​ശി​പ്പി​ക്കേ​ണ്ടി​വ​രും. ദേ​ശീ​യ​പാ​ത 766ല്‍ ​ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​ന് പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ള്‍ ബ​ദ​ല്‍ പാ​ത​യ്ക്കും ബാ​ധ​ക​മാ​ണ് […]

Continue reading


സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ല: പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017ല്‍ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എസ്‌എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് വകുപ്പ് […]

Continue reading


2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍, ട്രാന്‍സ് പ്രത്യേകതകള്‍

2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍, ട്രാന്‍സ് പ്രത്യേകതകള്‍  അന്‍വര്‍ റഷീദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ‘ട്രാന്‍സ് ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമെത്തുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ഫീച്ചര്‍ സിനിമയും അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയില്‍ ആമി എന്ന ചെറുസിനിമയുമാണ് അന്‍വര്‍ റഷീദ് ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്. ട്രാന്‍സ് തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രം ‘മോസ്റ്റ് എവെയിറ്റിംഗ്’ ആയി നിര്‍ത്തിയതിന് നിരവധിയാണ് കാരണങ്ങള്‍. ഒറ്റപ്പേര് അന്‍വര്‍ […]

Continue reading


ഞാന്‍ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റില്‍ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല; വിവാദങ്ങളില്‍ പ്രതികരണവുമായി ഹരീഷ് പേരടി

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത സദസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ആഷിക് അബു അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും പണത്തിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹരീഷ് കുറിച്ചു. പക്ഷേ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളില്‍ കടന്നുകൂടിയ ഏതെങ്കിലും വൈറസ് ആകാനെ സാധ്യതയൊള്ളൂവെന്നും അദ്ദേഹം കുറിച്ചു. സംഗീത നിശ മൂന്നുമാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദത്തിന് വഴിവെച്ചത്. സമൂഹമാധ്യമങ്ങളിലും […]

Continue reading


അഭിനവ് ബിന്ദ്രയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യയുടെ ഒളിമ്ബ്യന്‍ താരം അഭിനവ് ബിന്ദ്രയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പ്രശസ്ത ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ ആണ് ചിത്രത്തില്‍ അഭിനവ് ബിന്ദ്രയായി വേഷമിടുക. അതേസമയം ഹര്‍ഷവര്‍ദ്ധന്‍ ഷെയര്‍ ചെയ്‍ത മേക്കോവര്‍ ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ പേര് പുറത്തുവന്നിട്ടില്ല. കണ്ണന്‍ അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‍സെസ്സിവ് ജേര്‍ണി ഒളിമ്ബിക് ഗോള്‍ഡ്’ എന്ന അഭിനവ് ബിന്ദ്രയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് […]

Continue reading